മോഹന്‍ലാലില്ലാതെ ഒടിയന്‍റെ മൂന്നാം ഘട്ട ചിത്രീകരണം | filmibeat Malayalam

2017-11-10 456

Mohanlal's Odiyan Shoot Is In Progress


മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തിന്റെ പ്രമേയത്തിലെ വ്യത്യസ്തത തന്നെയാണ് ഹൈലൈറ്റ്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ പ്രതീക്ഷകള്‍ കാക്കുമെന്നാണ് അണിയറ സംസാരം. ഒട്ടേറെ പുതുമകളുമായിട്ടായിരിക്കും ഒടിയന്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നു എന്നത് തന്നെയാണ് പ്രധാന ആകര്‍ഷണം. മൂന്നാം ഷെഡ്യൂളില്‍ ചിത്രീകരിക്കുന്ന രംഗങ്ങളില്‍ ശരീര ഭാരം കുറച്ച് മുപ്പത് വയസുള്ള യുവാവായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. കഥാപാത്രത്തിന് വേണ്ടി 15 കിലോയോളമാണ് മോഹന്‍ലാല്‍ ഭാരം കുറയ്ക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ രൂപമാറ്റത്തിനാണ് മോഹന്‍ലാല്‍ ഒരുങ്ങുന്നത്. ഈ മാസം അവസാനം മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം ജോയിന്‍ ചെയ്യും. ഒടിയന്‍ മാണിക്കന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പ്രായം ചെന്ന അവസ്ഥയാണ് ആദ്യ രണ്ട് ഷെഡ്യൂളുകളിലും ചിത്രീകരിച്ചത്. രണ്ടാം ഷെഡ്യൂളിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചത്. വാരണാസിയിലും പാലക്കാടുമായി ഒക്ടോബര്‍ 27ഓടെ ആദ്യ രണ്ട് ഷെഡ്യൂളുകളും പൂര്‍ത്തിയാക്കിയിരുന്നു.